മറയൂർ - തമിഴ്നാട്ടിൽ വ്യാജ ശർക്കര വീണ്ടും പിടിച്ചെടുത്തു. എന്നാൽ, കേരള വിപണികളിലേക്ക് ശർക്കരയുടെ ഒഴുക്ക് അനസ്യൂതം തുടരുകയാണ്. ഈറോഡ് ജില്ലയിലെ സിത്തോട് ശർക്കര മാർക്കറ്റിലാണ് ഭക്ഷ്യ സുരക്ഷ വകുപ്പ് ഉദ്യോഗസ്ഥർ വ്യാജ ശർക്കര പിടിച്ചെടുത്തത്. 2300 കിലോ വ്യാജ ശർക്കര പിടിച്ചെടുത്തു. ഈ മാർക്കറ്റിൽ ശർക്കര ലേലത്തിന് നാടൻ ശർക്കര, ഉരുണ്ട ശർക്കര, അച്ചുവെല്ലം തുടങ്ങിയവ 5000 കിലോ ലേലത്തിന് വച്ചിരുന്നു. ഭക്ഷ്യ സുരക്ഷ വകുപ്പ് ഓഫീസർ കലൈവാണിയുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് 2300 കിലോ ഉരുണ്ട ശർക്കര വ്യാജ ശർക്കരയാണെന്ന് കണ്ടെത്തിയത്. ശർക്കരയ്ക്ക് നല്ല നിറം ലഭിക്കുന്നതിന് രാസവസ്തുക്കൾ അധികമായി ചേർത്തുവരുന്നതായി കലൈവാണി പറഞ്ഞു.
ഇളം മഞ്ഞ നിറമുണ്ടെങ്കിൽ നല്ല വില ലഭിക്കുമെന്ന് വ്യാപാരികൾ കരുതുന്നു. നിറം ലഭിക്കാനാണ് രാസവസ്തുക്കൾ അമിതമായി ചേർക്കുന്നത്. ഈ ശർക്കര ഉപയോഗിക്കുന്നവർക്ക് ശാരീരിക ബുദ്ധിമുട്ടുകൾ ഉണ്ടാവുകയും ചെയ്യും. മറയൂർ ശർക്കര ഉണ്ട ശർക്കരയായിട്ടാണ് ഉൽപാദിപ്പിക്കുന്നത്. കേരള വിപണിയിൽ വിറ്റഴിക്കുന്നതിന് തമിഴ്നാട് ശർക്കരയും ഉണ്ട രൂപത്തിൽ ഉൽപാദിപ്പിച്ച് വിറ്റഴിക്കുന്നത് നിയന്ത്രിക്കുന്നതിന് നടപടി സ്വീകരിച്ചിട്ടില്ല. ദിവസം തോറും അതിർത്തി കടന്ന് നിരവധി വാഹനങ്ങളിലാണ് വ്യാജ ശർക്കര കേരള വിപണിയിൽ എത്തുന്നത്. കഴിഞ്ഞ ആഴ്ചകളിൽ തമിഴ്നാട്ടിലെ വിവിധ മേഖലകളിൽ നടത്തിയ പരിശോധനകളിൽ 50 ടണ്ണിലധികം വ്യാജ ഉണ്ട ശർക്കര ഭക്ഷ്യ സുരക്ഷാ വകുപ്പ് കണ്ടെത്തിയിരുന്നു. Click here for read more
മറയൂർ ശരക്കരയുടെ വ്യാജൻ ഇറക്കുന്നവരെ ജയിലിലടയ്ക്കുമെന്ന് കൃഷിമന്ത്രി വി.എസ്.സുനിൽകുമാർ പറഞ്ഞതിന് മണിക്കൂറുകൾക്കകം കർഷകരുടെ നേതൃത്വത്തിൽ 6500 കിലോ മറയൂർ ശർക്കരയുടെ വ്യാജനെ പിടികൂടി. മറയൂർ ആനക്കാൽപ്പെട്ടിയിൽ വ്യാഴാഴ്ച വൈകീട്ട് ആറിന് ലോറിയിൽ കയറ്റിയ നിലയിൽ 130 ചാക്കുകളിലായിട്ടാണ് തമിഴ്നാട് ശർക്കര പിടികൂടിയത്. മാപ്കോ, മഹാഡ്, മറയൂർ ശർക്കര ഉത്പാദന വിപണനസംഘം എന്നിവയുടെ പ്രതിനിധികളാണ് ശർക്കര പിടികൂടിയത് Click here for read more